തദ്ദേശതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി

13010 illegal campaign materials have been removed so far in Palakkad by-election
13010 illegal campaign materials have been removed so far in Palakkad by-election

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ ലൈന്‍ യോഗം നിര്‍ദേശം നല്‍കി.

tRootC1469263">

കരട് പട്ടിക ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കണം. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതല്‍ ആഗസ്റ്റ് 7 വരെ ഓണ്‍ലൈനായി നല്‍കാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്.
  എല്‍.എസ്.ജി.ഡി ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, അഡി. ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags