തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ മദ്യ നിരോധനം ഏർപ്പെടുത്തി
Dec 8, 2025, 19:35 IST
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡിസംബർ ഒൻപതിന് വൈകുന്നേരം ആറു മുതൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 നുമാണ് മദ്യ നിരോധനം.
tRootC1469263">2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസൽ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും, 1953 ലെ ഫോറിൻ ലിക്വർ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്.
.jpg)

