കേരള ചിക്കൻ: വ്യാജ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുടുംബശ്രീ

Food, products and services will be delivered to your home online; Kudumbashree's 'Pocket Mart' is coming

മലപ്പുറം : ജില്ലയിൽ കുടുംബശ്രീയുടെ 'കേരള ചിക്കൻ തനി മലയാളി' മാംസ വിപണനശാലകളുടെ പേരിൽ വ്യാജന്മാർ പ്രവർത്തിക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 

നിലവിൽ ജില്ലയിൽ കോഡൂർ, പടിഞ്ഞാറ്റുമുറി, വട്ടംകുളം കിഴിശ്ശേരി, പരപ്പനങ്ങാടി മരുപ്പറമ്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരമ്പലം എന്നീ ഏഴ് ഇടങ്ങളിൽ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കൻ വിപണനശാലകൾ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകൾക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും, ആയതിനാൽ ഉപഭോക്താക്കൾ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

tRootC1469263">

Tags