നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ തൃണമൂൽ കോണ്‍ഗ്രസ് പതാകയും പാര്‍ട്ടി പേരും ദുരുപയോഗം ചെയ്യുന്നു; ഹംസ നെട്ടൂക്കുടി

Independent candidate PV Anwar is misusing the Trinamool Congress flag and the party name Hamsa Nettukudi
Independent candidate PV Anwar is misusing the Trinamool Congress flag and the party name Hamsa Nettukudi

കൊച്ചി : നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി. അൻവർ തൃണമൂൽ കോൺഗ്രസിന്റെ പതാകയും പേരും ഉപയോഗിക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഹംസ നെട്ടൂക്കുടി. മലപ്പുറം ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.

tRootC1469263">

തൃണമൂൽ കോൺഗ്രസിന്‍റെ ദേശിയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി  സ്ഥാനാർത്ഥിയായി അംഗീകരിച്ചിട്ടില്ലാത്ത പി.വി അന്‍വറും പ്രവര്‍ത്തിക്കരും പാര്‍ട്ടിയുടെ  പതാകയും പേരും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്നാണ് പരാതിയിലെ ആരോപണം.

Election Symbols (Reservation and Allotment) Order, 1968, Representation of the People Act, 1951 ലെ 36(2) വകുപ്പും, Model Code of Conduct (MCC) മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാണ് ഹംസ നെട്ടൂക്കുടിയുടെ പരാതിയിലെ പരാമർശം.