ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബിഹാർ മോഡൽ അട്ടിമറിക്ക്: കെ.എ. ഷഫീഖ്
കൊണ്ടോട്ടി: തീവ്രസമ്മർദ്ദം ചെലുത്തിയും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാതെയും കേരളത്തിൽ ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബീഹാർ മോഡൽ അട്ടിമറിക്കാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആരോപിച്ചു. മർകസ് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ ദുർബലമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രതയോടെ ജനകീയ ചെറുത്തുനിൽപ് ഉയർത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
tRootC1469263">കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനും തീരുമാനിച്ചു.
എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം പ്രസിഡന്റ് സലീം വാഴക്കാട്, റഷീദ് മുസ്‌ലിയാരങ്ങാടി, എം മുനവ്വർ, പിപി നാജിയ, അബ്ദുറഹ്‌മാൻ കോഴിക്കോടൻ എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദിന് കെഎ ഷഫീഖ് ഉപഹാരം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ 40ാം വാർഡ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട കെഎം ബുസൈനയെ താഹിറ ഹമീദ് ഷാൾ അണിയിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻഎം അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. വി യൂസുഫ് സ്വാഗതവും മുംതസ് മേലങ്ങാടി നന്ദിയും പറഞ്ഞു.
.jpg)

