മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

teacher
teacher

മലപ്പുറം : മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളേജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടൊയുള്ള ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

tRootC1469263">

നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 29 രാവിലെ 10ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptcmanjeri.in സന്ദര്‍ശിക്കുക.
ഫോണ്‍- 0483 2763550.

Tags