മലപ്പുറത്ത് വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Jun 30, 2026, 19:22 IST
മലപ്പുറം: മൊറയൂരിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി ടി നബീസയെ ആണ് കിണറ്റിൽ കണ്ടെത്തിയത്. അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
നബീസയെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ന് രാവിലെ മുതൽ തെരച്ചിലിലായിരുന്നു. നബീസ ഒറ്റയ്ക്കായിരുന്നു താമസം. ഉപയോഗിക്കാത്ത കിണറ്റിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
.jpg)

