എടപ്പാൾ ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

job vaccancy
job vaccancy

മലപ്പുറം : എടപ്പാൾ ഗവ. ഐ.ടി.ഐയിൽ സോളാർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ
ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.

tRootC1469263">

ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും (ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും (ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. 

സ്വകാര്യ സർട്ടിഫിക്കറ്റുകൾ പി.എസ്.സിക്ക് മുമ്പാകെ സമർപ്പിക്കുന്ന മാതൃകയിലായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 180ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും അവയുടെ പകർപ്പുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ- 7558852185, 8547954104

Tags