'ദീപ്തി' ബ്രെയിൽ സാക്ഷരതാ പദ്ധതി: സംഘാടക സമിതി യോഗം ചേർന്നു

google news
sh

മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന 'ദീപ്തി' ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ മലപ്പുറം ജില്ലാ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ ബ്ലോക്ക്-നഗരസഭകളിലും പദ്ധതി വിജയിപ്പിക്കാൻ സംഘാടക സമിതി യോഗം ചേരും. പഠിതാക്കളെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തും. 

പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകൾ സജ്ജീകരിക്കും. ബ്രെയിൽ സാക്ഷരതാ പദ്ധതിക്കുള്ള അധ്യാപകരെ കണ്ടെത്താൻ ഈ മാസം 25ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖം നടത്തും. 2005 മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ മുഖേന നടത്തിയ ബ്രെയിൽ സാക്ഷരതാ പദ്ധതി പഠിതാക്കളുടെ ജില്ലാ സംഗമം ഡിസംബർ അവസാന വാരം നടത്തും. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, അംഗങ്ങളായ സമീറ പുളിക്കൽ, ഷഹർബാൻ, സെക്രട്ടറി എസ്.ബിജു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ്, നാഷണൽ ഹെൽ മിഷൻ കോ-ഓർഡിനേറ്റർ കെ. പ്രസാദ്, കുടുംബശ്രീ എ.ഡി.എം.സി. മുഹമ്മദ് കട്ടുപാറ, ഡയറ്റ് പ്രിൻസിപ്പൽ സലീമുദ്ധീൻ, കെ.കെ. അബ്ദുസലാം, പി. ബൈജു, കെ.എം. റഷീദ്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ്‌സ് പ്രതിനിധികളായ സുധീർ, ഗോപാല കൃഷ്ണൻ, അബ്ദുൽ അസീസ്, എം.എ നൗഷാദ്, അബ്ദുൽ ഗഫൂർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, കെ.പി പുഷ്‌ക്കരൻ, കെ. ആയിഷക്കുട്ടി, എൻ. രമാദേവി, വി. ജയശ്രീ എന്നിവർ പ്രസംഗിച്ചു.

Tags