നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം
നിലമ്പൂർ : നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലെ നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ സുവോളജി/ബോട്ടണി/എൻവയോൺമെന്റൽ സയൻസസ്/വൈൽഡ് ലൈഫ് ബയോളജി തുടങ്ങിയ ബയോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം, മികച്ച ആശയവിനിമയ, ഡോക്യുമെന്റേഷൻ കഴിവുകളും ഗവേഷണ അഭിരുചിയും അംഗീകൃത സംഘടനകൾ/സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവയിൽ വന്യജീവി സംരക്ഷണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ജി ഐ എസ്, ക്യാമറ ട്രാപ്പിംഗ്, ബയോഡൈവേഴ്സിറ്റി ഗവേഷണം, ശാസ്ത്രീയ ഡാറ്റ വിശകലനം എന്നിവയിൽ പ്രാവീണ്യം, വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും താമസിക്കാനുമുള്ള സന്നദ്ധത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അറിയുന്നവർക്ക് മുൻഗണന.
tRootC1469263">താത്പര്യമുള്ളവർ ഒക്ടോബർ 20നകം ബയോഡാറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നിലമ്പൂർ നോർത്ത് എഫ്.ഡി.എ, നിലമ്പൂർ നോർത്ത് ഡിവിഷൻ, നിലമ്പൂർ 679329 എന്ന വിലാസത്തിലോ dfo.nilamburnorth@gmail.com എന്ന മെയിലിലോ അയ്ക്കണം. എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ 24ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ- 04931220232.
.jpg)

