പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

google news
sss

മലപ്പുറം : കേരളത്തില്‍ പട്ടികജാതി സമുദായത്തിനോടുള്ള ഇടതു സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പട്ടികജാതി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്റും സ്റ്റൈപ്പന്റും ഉടന്‍ നല്‍കുക, പട്ടികജാതി ജോലി സംവരണം പുനസ്ഥാപിക്കുക, പട്ടികജാതി സമുദായങ്ങളോടുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം .

എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ വി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ കാവനൂര്‍ ശങ്കരന്‍, വാസു കോട്ടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യന്‍ വെള്ളില, സുബ്രഹ്മണഅയന്‍ വള്ളിക്കുന്ന്, സെക്രട്ടറിമാരായ അനീഷ്, സുബ്രഹ്മണ്യന്‍ കെ സി, ട്രഷറര്‍ മണികണ്ഠന്‍, ബി ജെ പി മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
 

Tags