മലപ്പുറം ജില്ലയിൽ ആയുഷ് മിഷനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം : ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് 2026 ജനുവരി 31ന് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ രണ്ട് വർഷത്തെ ആർ.സി.ഐ അംഗീകൃത സർവകലാശാല/കോളേജ്, കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ ഗവൺമെന്റ്/യു.ജി.സി. അംഗീകൃത സർവകലാശാല എന്നിവയിൽ നിന്നുള്ള കോഴ്സ് അല്ലെങ്കിൽ എം.എസ്.സി.(ക്ലിനിക്കൽ സൈക്കോളജി)
tRootC1469263">അല്ലെങ്കിൽ മറ്റേതെങ്കിലും യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നോ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നോ ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ സ്ഥാപനങ്ങളിൽ നിന്നോ എം.എസ്.സി.ക്ലിനിക്കൽ സൈക്കോളജി /തത്തുല്ല്യം. അല്ലെങ്കിൽ സൈക്കോളജിയിൽ എം.എ/എം.എസ്.സി. യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നോ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നോ ഇന്ത്യൻ സർക്കാരിന്റെ ദേശീയ സ്ഥാപനങ്ങളിൽ നിന്നോ തത്തുല്യമായ യോഗ്യത.അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്'രജിസ്ട്രേഷൻ. എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ഫെബ്രുവരി 28 ന് അഞ്ചിനുള്ളിൽ നാഷണൽ ആയുഷ് മിഷൻ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്, സിവിൽ സ്റ്റേഷൻ, അപ് ഹിൽ (പി.ഒ.), മലപ്പുറം, 676505 പിൻ, എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകർക്ക് 2026 ജനുവരി 31ന് 40 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. ഫോൺ: 9778426343,0483-2731700.
.jpg)


