വീട്ടുകാരുമായി പിണങ്ങി ; മലപ്പുറത്ത് 12കാരനെ കാണാനില്ലെന്ന് പരാതി

12-year-old boy missing after falling out with family in Malappuram
12-year-old boy missing after falling out with family in Malappuram

മലപ്പുറം: വളാഞ്ചേരിയില്‍ പന്ത്രണ്ടുവയസ്സുകാരനെ കാണാനില്ലെന്ന് പരാതി. വളാഞ്ചേരി സ്വദേശി ഷിഹാബിന്‌റെ മകന്‍ ഷാദിലിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതലാണ് ഷാദിലിനെ കാണാതായത്. സ്‌കൂളില്‍ നിന്നും വന്നതിന് ശേഷം വീട്ടുകാരുമായി പിണങ്ങിയിരുന്നു.

തുടര്‍ന്ന് ബാഗുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കുട്ടിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലോ 7907388314 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
 

tRootC1469263">

Tags