ബാങ്കുകളിലെ രണ്ട് ലക്ഷം ഒഴിവുകള്‍ ഉടന്‍ നികത്തണം: എഐബിഇഎ

google news
SSSS

മലപ്പുറം: ബാങ്കുകളില്‍ നിലവിലുള്ള രണ്ട് ലക്ഷത്തിലധികം ഒഴിവുകളില്‍ സ്ഥിര നിയമനം നടത്തുക, കരാര്‍ തൊഴില്‍ സമ്പ്രദായം ഉപേക്ഷിക്കുക,
സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) നേതൃത്വത്തില്‍ രാജ്യ വ്യാപകമായി ജീവനക്കാര്‍ നടത്തിവരുന്ന പ്രക്ഷോഭ സമരപരിപാടിയുടെ ഭാഗമായി  

മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന ജില്ലാതലസമര പ്രഖ്യാപന കണ്‍വെന്‍ഷന്‍, അസോസിയേഷന്‍ അഖിലേന്ത്യാ  സെക്രട്ടറി  ബി. രാംപ്രകാശ് ഉദ്ഘാടനം ചെയ്തു.ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വ്യത്യസ്ത തിയ്യതികളിലായി വിവിധ ബാങ്കുകളിലും സംസ്ഥാനങ്ങളിലും നടക്കുന്ന സൂചനാ പണിമുടക്കുകള്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 

Tags