കാലടി സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതർ എലിജിബിൾ കമ്മ്യൂണിറ്റീസ് (OEC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, തിയറ്റർ, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
tRootC1469263">2018 ലെ യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 2,000/- രൂപ. എസ്.സി/എസ്.ടി/പി.എച്ച്. വിഭാഗക്കാർക്ക് 500/- രൂപ മതിയാകും. അപേക്ഷ ഫീസ് ഓൺലൈനായി അയയ്ക്കണം. സർവ്വകലാശാല വെബ്‌സൈറ്റിൽ ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
.jpg)


