അരീക്കോട് ഗവ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മലപ്പുറം : അരീക്കോട് ഗവ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് / ആർട്‌സിൽ (ഷോർട്ട്-ഹാൻഡ് ആൻഡ് ടൈപ്പിങ്) ബി.വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം / അംഗീകൃത ബോർഡിൽ നിന്ന് കൊമേഴ്‌സ്യൽ പ്രാക്ടീസിൽ കുറഞ്ഞത് രണ്ടു വർഷത്തെ ഡിപ്ലോമ/ ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ
tRootC1469263">(വൊക്കേഷണൽ)/ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിൽ എൻ.ടി.സി/എൻ.എസി പാസായതും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും/ ഡി.ജി.ടി.യുടെ കീഴിലുള്ള ഏതെങ്കിലും വേരിയന്റുകളിൽ പ്രസക്തമായ നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് (എൻസിഐസി) ഉള്ളവർക്ക് അപേക്ഷിക്കാം.യോഗ്യതയുള്ള ഈഴവ/ബില്ല/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 11ന് അരീക്കോട് ഗവ. ഐ.ടി .ഐ പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മേൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. ഫോൺ: 0483 2850238
.jpg)


