മലപ്പുറത്ത് വനിതകളുടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

hfdxh

 മലപ്പുറത്തെ പെണ്‍കുട്ടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും രക്തദാനമടക്കമുള്ള സാമൂഹിക സേവന മേഖലയിലെ  പെണ്‍ സാന്നിധ്യം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കൊണ്ടാട്ടി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് വിജയ് ഭരത് റെഢി അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച വനിതാ രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ആള്‍ കേരള ബ്ലഡ് ഡോനേര്‍സ് സൊസൈറ്റി, കോളേജിലെ വിമന്‍ സെല്‍, എന്‍.എസ്.എസ് യൂനിറ്റ്, ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠന വിഭാഗം, സ്റ്റുഡന്‍സ് യൂനിയന്‍,  എന്നിവ  സംയുക്തമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ബ്ലഡ് സെന്ററുമായി സഹകരിച്ചു  സംഘടിപ്പിച്ച ക്യാമ്പില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ. ആബിദ ഫാറൂഖി, മൊയ്തീന്‍ കുട്ടി കല്ലറ, എം. മുഹ്‌സിന, കെ.സി. ത്വാഹിര്‍, മുജീബ് റഹ്മാന്‍ , വിദ്യാര്‍ത്ഥി യൂനിയന്‍ ഭാരവാഹികളായ അഭിനവ് രാജ്, റഹീല എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ഷമീം, അജ്‌നാസ് , ആദിത്യ, ശ്രേയ, റുമൈസ, സഹല, അനാമിക,  അഞ്ജു, ആവണി എന്നിവര്‍ നേതൃത്വം നല്‍കി.

Share this story