മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി നടപ്പിലാക്കും

google news
agg

മലപ്പുറം :  ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ. റഫീഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സ്‌കൂള്‍ പി.ടി.എകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ഇതിനായി കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും.

മികച്ച വിജയം നേടിയ പഠിതാക്കളെയും , സേവനം പൂര്‍ത്തിയാക്കി വിരമിച്ച പ്രേരക്മാരെയും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തില്‍ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ഇ. മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിര സമിതി അദ്ധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്.ബിജു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, സമീറ പുളിക്കല്‍, ഡപ്യൂട്ടി കലക്ടര്‍ ഡോ.എം.സി.റെജില്‍ , മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, സലീം കുരുവമ്പലം, കെ.എം. റഷീദ്, കടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, കോഴിക്കോട് സര്‍വകലാശാലാ എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. സോണി ടി.എല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍ സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍കോയ, എസ്.എസ് കെ.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി. രത്‌നാകരന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം.പി നാരായണന്‍, ആര്‍.പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags