തളിപ്പറമ്പ് പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എം രാജീവൻ അനുസ്മരണം നടത്തി
Updated: Jun 29, 2026, 18:15 IST
തളിപ്പറമ്പ്: പ്രസ് ഫോറം മുൻ ഭാരവാഹിയും ദേശാഭിമാനി സീനിയർ സബ് എഡിറ്ററുമായിരുന്ന എം രാജീവന്റെ മൂന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.
പ്രസ്ഫോറം ഹാളിൽ മുൻ പ്രസിഡന്റ് എം.കെ മനോഹരൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് ബക്കളം അധ്യക്ഷനായി. പി. രാജൻ, ടി വി രവിചന്ദ്രൻ, രവി പുളുക്കൂൽ, കെ രഞ്ജിത്ത്, ബി കെ ബൈജു, കെ ബിജ്നു, പി കെ ജസീം, പ്രമോദ് ചേടിച്ചേരി, നിയാസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. സെക്രട്ടറി വിമൽ ചേടിച്ചേരി സ്വാഗതം പറഞ്ഞു,
.jpg)

