ലൈബ്രേറിയൻ, അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ ജൂലൈ 19ന്

CBSE board exams to be conducted in two phases; Know in detail who will be eligible for the second exam

 തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലൈബ്രേറിയൻ (കാറ്റഗറി നമ്പർ 044/2025), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 042/2025) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജൂലൈ 19ന് നടക്കും.

ലൈബ്രേറിയൻ തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ 10 മുതൽ 11.45 വരെ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലാണ് നടത്തുക. പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ജൂലൈ 4 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

 അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷ എഴുതുന്ന 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമാണെങ്കിൽ അപേക്ഷ സമർപ്പിക്കാം. ദേവജാലിക പ്രൊഫൈലിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോം, ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട വിദഗ്ധ ഡോക്ടറുടെ 'എഴുതാൻ ബുദ്ധിമുട്ടുണ്ട്' എന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 13 വൈകിട്ട് 5 മണിക്കകം kdrbrym@gmail.com എന്ന ഇ-മെയിലിലൂടെയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകണം. ആവശ്യമായ രേഖകളോടുകൂടിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

Tags