ലെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 21 ന് കണ്ണൂരിൽ നടക്കും

കണ്ണൂർ: ലെൻസ് ഫെഡ് പതിമൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 21 ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണിക്ക് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. നവംബർ 20 ന് വൈകുന്നേരം 3.30 ന് നവനീതം ഓഡിറ്റോറിയത്തിൽ സിൽവർ ജൂബിലി ആഘോഷം ചിത്രകാരൻ എബി.എൻ.ജോസഫ് ഉദരം ചെയ്യും. കോർപറേഷൻ ഡെപ്യൂട്ടി മേയർ സബീന മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി എം.മനോജ് എന്നിവർ മുഖ്യാതിഥികളാകും.
ലെൻസ് ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റിക്കായി പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിന് പിൻവശത്തായി നിർമ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എനിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി പ്രസീജ് കുമാർ , വി.സി ജഗത്പ്യാരി സംസ്ഥാന വൈസ് പ്രസിഡന്റ് , എ.സി മധുസൂദനൻ , ജില്ലാ ട്രഷറർ പോള ചന്ദ്രൻ , സംസ്ഥാന സമിതി അംഗം സി.കെ പ്രശാന്ത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.