ലക്ഷദ്വീപ് ക്വാട്ട: ബി.ടെക്/ബി.ആർക് പ്രവേശനത്തിനായി ഓഗസ്റ്റ് 22ന് രജിസ്‌ട്രേഷൻ

Registration

 2026-27 അധ്യയന വർഷത്തെ ബി.ടെക്, ബി.ആർക് കോഴ്‌സുകളിലേക്കുള്ള സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (CSAB-NEUT 2026) ലക്ഷദ്വീപ് ക്വാട്ട പ്രവേശന നടപടികളുടെ ഭാഗമായി രജിസ്‌ട്രേഷൻ ഓഗസ്റ്റ് 22ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടക്കും.

അന്ന് രാവിലെ 11 മുതൽ 11.30 വരെ ഉദ്യോഗാർഥികൾ ഡയറക്ടറേറ്റിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ജനനത്തീയതി തെളിയിക്കുന്ന രേഖ, പ്ലസ് ടു മാർക്ക് ലിസ്റ്റ്, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ലക്ഷദ്വീപ് വിദ്യാർഥികൾക്ക് ജാതി-നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, മറ്റുള്ളവർക്ക് രക്ഷിതാവ് ജോലി ചെയ്യുന്ന വകുപ്പിന്റെ മേധാവിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, ജെ.ഇ.ഇ. സംബന്ധമായ രേഖകൾ എന്നിവ ഹാജരാക്കണം. രജിസ്‌ട്രേഷൻ ഫീസായി 5,000 രൂപ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2561313, 9400006510.

Tags