കുറ്റിപ്പുറം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

മലപ്പുറം : കുറ്റിപ്പുറം വെറ്ററിനറി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പരപ്പാര സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഫസല്‍ അലി സഖാഫ് തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു. അബ്ദുള്‍ അസീസ് വിശിഷ്ടാതിഥിയായിരുന്നു.
പഞ്ചായത്ത് സാംസ്‌കാരിക നിലയപരിസരത്ത് നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍ഴ്‌സണ്‍ റിജിത ഷിലീജ് മുഖ്യതിഥിയായിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് മെമ്പര്‍ കെ.ഇ. സഹീര്‍ മാസ്റ്റര്‍, മെമ്പര്‍ സി.കെ.ജയകുമാര്‍, സുലൈഖ.ടി, മലപ്പുറം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജോയ്ജോര്‍ജ്,,സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ പൂങ്ങോട്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷമീല, പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബഷീര്‍ പാറക്കല്‍, വേലായുധന്‍ ചെമ്പലാടന്‍,അരവിന്ദാക്ഷന്‍,മുത്തുണ്ണി,രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ റമീന സ്വാഗതവും വെറ്ററിനറി സര്‍ജന്‍ ഡോ.സിന്ധു സത്യന്‍ നന്ദിയും പറഞ്ഞു.