കുഞ്ഞോം എ.യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

google news
sss

വയനാട് : കുഞ്ഞോം എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പുരോഗതിക്കായി നാടിന്റെ ദിശമാറ്റുമെന്നും  മന്ത്രി പറഞ്ഞു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.പി ദേവകി അമ്മയെ ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താര്‍, മൈമുനത്ത്, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു മണപ്പാട്ടില്‍, വി.ടി അരവിന്ദാക്ഷന്‍, എ.എസ് രവികുമാര്‍, ചന്തു മാസ്റ്റര്‍, പ്രധാനധ്യാപിക എന്‍ വനജ, മാനേജ്‌മെന്റ് പ്രതിനിധി കെ.പി ശിവന്‍, ബി.പി.സി കെ.കെ സുരേഷ്, പി.ടി.എ പ്രസിഡണ്ട് കെ.വി ഗണേശന്‍, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ് പൈക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ.കെ അമ്മദ് ഹാജി ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.

Tags