സംഘടനാ അടിത്തറ ശക്തമാക്കാൻ 'ആധാർ' ക്യാമ്പയിനുമായി കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി

google news
ksu

കണ്ണൂർ:സംഘടനാ അടിത്തറ ശക്തമാക്കാൻ 'ആധാർ' ക്യാമ്പയിനുമായി കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി.അടിത്തറ എന്ന് അർത്ഥം വരുന്ന 'ആധാർ' എന്ന പേരിലാണ് കെ.എസ്.യു കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഒരു മാസം നീണ്ട് നിൽക്കുന്ന മണ്ഡലം കമ്മിറ്റി രൂപീകരണ ക്യാമ്പയിന് തുടക്കം കുറിച്ചത്.

പരിപാടിയുടെ ജില്ലാ തല ഉദ്‌ഘാടനം  ഉളിക്കലിൽ അഡ്വ.സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.

ഉളിക്കൽ ജവഹർ ഭവനിൽ നടന്ന ചടങ്ങിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ ചാക്കോ പാലക്കലോടി,ഡി.സി.സി സെക്രട്ടറിമാരായ ബേബി തോലാനി,ബെന്നി തോമസ്,ജോജി വർഗീസ്,മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ജോസഫ് എ.ജെ,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻസിൽ വാഴപ്പള്ളിൽ,ആദർശ് മാങ്ങാട്ടിടം,ആകാശ് ഭാസ്കരൻ,ബ്ലോക്ക്‌ പ്രസിഡന്റുമാരായ ഉജ്വൽ പവിത്രൻ,ഹരികൃഷ്ണൻ പാളാട്,മുഹമ്മദ്‌ റിബിൻ,രാഗേഷ് ബാലൻ,അബിൻ വടക്കേകര,അമൽ തോമസ്,ഷഹനാദ് ടി,യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയംഗം ഷാജു സി,ആദിത്ത് ഷാജി,ബ്ലോക്ക്‌ സെക്രട്ടറി ജോജോ പാലാക്കുഴി എന്നിവർ പ്രസംഗിച്ചു.

Tags