പെരിയ കെ.എസ്.എഫ്.ഇ മൈക്രോ ശാഖ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

google news
ddd

കാസർഗോഡ് : കെ.എസ്.എഫ്.ഇ പെരിയ മൈക്രോ ശാഖ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്എഫ് ഇ മാതൃകാപരമായ സ്ഥാപനമാണെന്നും, ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് ഒപ്പം നിന്ന്, കൃത്യമായും വിശ്വസ്തതയോടെയും ചിട്ടി നടത്തി മികച്ച സേവനങ്ങള്‍ നല്‍കി ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തിലും, വിശ്വാസതയിലും പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇക്ക് ഈ കാലഘട്ടത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്നും അതിനാലാണ് പ്രധാന ബ്രാഞ്ചുകള്‍ക്ക് പുറമേ മൈക്രോ ശാഖകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പെരിയയിലെ അവന്യുമാള്‍ കെട്ടിടത്തിലാണ് മൈക്രോ ശാഖ ആരംഭിച്ചത്. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.രാമകൃഷ്ണന്‍ നായര്‍, കെ.എസ്.എഫ്.ഇ. ഡയറക്ടര്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. ബാലകൃഷ്ണന്‍, പ്രമോദ് പെരിയ, എ.എം.മുരളീധരന്‍, ഹമീദ് കുണിയ,  വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കുഞ്ഞിരാമന്‍,  ടി.കെ. ബാലന്‍, കെ.എസ്.എഫ്.ഇ. സംഘടനാ പ്രതിനിധികളായ വി.എം.റോജ രമണി, പി.വേലായുധന്‍, കെ.മനോജ്കുമാര്‍,  കെ.ശശികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ എസ്.കെ.സനില്‍ സ്വാഗതവും  കെ.എസ്എഫ്.ഇ കണ്ണൂര്‍ എ.ജി.എം കെ.ടി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

Tags