മണാശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ : വളര്‍ത്തുപൂച്ച ചത്തു

thunderstorm
thunderstorm

കോഴിക്കോട് : മണാശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ. നവംബർ 14-ന് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വളര്‍ത്തുപൂച്ച ചത്തു. പന്നൂളി രാജൻ്റെ വീട്ടുപരിസരത്തുവച്ച് പൂച്ചയ്ക്ക് മിന്നലേൽക്കുകയായിരുന്നു. രാജൻ്റെ വീട്ടിലെ ജനൽച്ചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന ഒരു തെങ്ങ് കത്തിനശിച്ച നിലയിലാണ്.

tRootC1469263">

രാജനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മിന്നൽ സമയത്ത് രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ശുചിമുറിയിലായിരുന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജൻ്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദൻ എന്നിവരുൾപ്പെടെ മറ്റു ചില വീടുകളിലും ഇടിമിന്നൽ നാശനഷ്ടങ്ങളുണ്ടാക്കി.

Tags