കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് അഭിമുഖം 13ന്
Jun 10, 2025, 19:23 IST


കോഴിക്കോട് : കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂൺ 13ന് രാവിലെ ഒൻപത് മുതൽ 11 മണി വരെ ആശുപത്രി കോൺഫ്രൻസ് റൂമിൽ അഭിമുഖം നടത്തുന്നു. യോഗ്യത: ജി.എൻ.എം/ബി.എസ്.സി നഴ്സിങ്ങ്.
tRootC1469263">പ്രായപരിധി: 21- 45 വരെ. പ്രതിദിനം 850 രൂപയാണ് വേതനം. ഒഴിവുകൾ - നിലവിൽ ഒന്ന് (കൂടുതൽ ഒഴിവുകൾ വന്നേക്കാം). ദൂരപരിധി (അഭികാമ്യം): ഹോമിയോ കോളേജിൽ നിന്നും വാസ സ്ഥലത്തേയ്ക്ക് 10 കിലോമീറ്റർ. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ - 0495 2371989.
