സ്പെഷ്യൽ സമ്മറി റിവിഷൻ: വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

summry

കോഴിക്കോട് : സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ എം. എസ്. മാധവികുട്ടിയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കളക്ടറുടെ ചേബറിൽ ചേർന്ന യോഗത്തിൽ  ഇലക്ഷൻ  ഡെപ്യൂട്ടി കളക്ടർ എ. കെ പ്രതീഷ് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, ബൂത്ത് പുനർക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.

കരട് വോട്ടർപട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയെ സംബന്ധിച്ച പരാതികൾ ഡിസംബർ 11 വരെ നൽകാം. പരാതികൾ പരിഹരിക്കാനുള്ള അവസാന തീയതി ഡിസംബർ 28 ആണ്. അന്തിമ  വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

1200 വോട്ടർമാരിൽ കൂടുതലുള്ള  പോളിംഗ് ബൂത്തുകൾ പുനർ ക്രമീകരിക്കാൻ നിർദ്ദേശം നൽകി. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ രണ്ടു കിലോമീറ്ററിനുള്ളിൽത്തന്നെ പോളിംഗ് ബൂത്തുകൾ സജീകരിക്കാനും സ്വകാര്യ കെട്ടിടങ്ങളും അപകടവസ്ഥയിലുള്ള കെട്ടിടങ്ങളും ഒഴിവാക്കി, പരമാവധി സർക്കാർ കെട്ടിടങ്ങളിൽ തന്നെ ബൂത്തുകൾ ക്രമീകരിക്കാനും യോഗത്തിൽ നിർദേശം നൽകി.

വോട്ടർപട്ടികയിൽ പേര്  ചേർക്കാനായി രണ്ടു  ഡ്രൈവുകൾ ആണ് ജില്ലയിൽ  സംഘടിപ്പിക്കുന്നത്.  ഒക്ടോബർ  31 വരെ  നടക്കുന്ന ഡ്രൈവ് വഴി, വില്ലേജ് ഓഫീസ് മുഖേന വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.

നവംമ്പർ രണ്ടു മുതൽ ഏഴു വരെ  ജില്ലയിലെ  ക്യാമ്പസുകൾ കേന്ദ്രീകരികരിച്ച്  'ക്യാമ്പസ്‌ റ്റു ബൂത്ത്‌‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഡ്രൈവ്, ലിറ്ററെസി ക്ലബിന്റെയും എൻ.എസ്.എസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക്  വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Tags