സുരക്ഷിത കോഡിംഗ്: വാട്ടില്‍കോര്‍പ്പിന്റെ സൗജന്യ ശില്‍പശാല കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 26 ന്

Secure Coding: Vattlecorp's Free Workshop Kozhikode Govt. on September 26 at Cyber ​​Park
Secure Coding: Vattlecorp's Free Workshop Kozhikode Govt. on September 26 at Cyber ​​Park

കോഴിക്കോട്: സൈബര്‍ സുരക്ഷാ സേവനദാതാക്കളായ വാട്ടില്‍കോര്‍പ്പ് ലാബ്‌സ് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിന്റെ സഹകരണത്തോടെ പ്രോഗ്രാം പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ പിഴവുകളെക്കുറിച്ച് വ്യക്തമായ അവബോധം നല്‍കുന്നതിനും തീര്‍ത്തും സുരക്ഷിതമായി പ്രോഗ്രാമുകള്‍ രൂപപ്പെടുത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 26 ന് വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന ശില്‍പശാലയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി  www. wattlecorp.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ദുബായ് പോലീസ്, എമിറേറ്റസ്, കാസിയോ, ടൊയോട്ട തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പ് വരുത്തുന്ന വാട്ടില്‍കോര്‍പ്പിലെ വിദഗ്ധരാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഎഎഫ്‌ഐടി), ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) എന്നിവയുടെയും സഹകരണമുണ്ട്.

Tags