കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനം
Jun 10, 2025, 19:32 IST


കോഴിക്കോട് : കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ഡി.എൻ.ബി/ഡി.എം.ആർ.ഡി (പ്രവർത്തി പരിചയം അഭികാമ്യം). 80,000 രൂപയാണ് പ്രതിമാസ വേതനം.
ഉദ്യോഗാർത്ഥികൾ ജൂൺ 13ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോൺ - 0495 2355900.
tRootC1469263">