വഖഫ്നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് മഹാറാലി ഇന്ന് കോഴിക്കോട് : ജില്ലയിൽ നിന്നും15000 പ്രവർത്തകന്മാർ പങ്കെടുക്കും


കണ്ണൂർ: വഖഫ്നിയമഭേദഗതിക്കെതിരെ ഇന്ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് മഹാറാലിയിൽ കണ്ണൂർ ജില്ലയിൽ നിന്നും 15000 പ്രവർത്തകന്മാർ പങ്കെടുക്കും. കണ്ണൂർ ജില്ലയിലെ മുഴുവൻ ശാഖകളിൽ നിന്നും വാഹനങ്ങളിലായി പ്രവർത്തകന്മാർ കോഴിക്കോട് ഒഴുകിയെത്തും.ഇത് സംബന്ധിച്ച് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെയോഗംപ്രവർത്തനങ്ങൾവിലയിരുത്തി.
11നിയോജകമണ്ഡലങ്ങളിലെമുഴുവൻ ശാഖകളിൽ നിന്നും ബസ്സുകളും, മിനിബസുകളും, ട്രാവലുകളും, കാറുകളുംഅടക്കമുള്ളവാഹനങ്ങളിലും കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിവിധ ട്രെയിനുകളിലും പ്രവർത്തകന്മാർകോഴിക്കോട്എത്തും .കാലത്ത് 9 മണി മുതൽ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹനങ്ങൾപുറപ്പെടും.ചില പ്രദേശങ്ങളിൽ നിന്ന്പ്രവർത്തകന്മാർ ബൈക്കുകളിലുംകോഴിക്കോട്ടേക്ക് പുറപ്പെടുന്നുണ്ട്.

യോഗത്തിൽ ജനറൽ സെക്രട്ടറികെ.ടി .സഹദുള്ള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹമൂദ് കടവത്തൂർ, വി.പി.വമ്പൻ, കെ പി താഹിർ ,ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലിഹാജി, ടി.എ.തങ്ങൾ, അൻസാരിതില്ലങ്കേരി, സി.കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എം.പി.മുഹമ്മദലി,മഹമ്മൂദ് അള്ളാംകുളം , ടി പി മുസ്തഫ ചെണ്ടയാട്, ബി കെ .അഹമ്മദ്,പങ്കെടുത്തു.