ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തുന്നതിനായുള്ള പദ്ധതി ആവിഷ്കരിക്കും : മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ

AbdulGafoor

കോഴിക്കോട് :  ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തുന്നതിനായുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ. സമ്പൂർണ്ണ ഭിന്നശേഷി യു. ഡി. ഐ. ഡി കാർഡ് ലഭ്യമാക്കുന്ന ആദ്യത്തെ ബ്ലോക്ക്‌ പഞ്ചായത്തായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ യു. ഡി. ഐ. ഡി. കാർഡ് വിതരണോദ്‌ഘാടനവും നടന്നു.

 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച മന്ത്രി ഭിന്നശേഷിക്കാരുടെ ഐഡന്റിറ്റിയാണ് യു. ഡി. ഐ. ഡി. കാർഡെന്നും ഭിന്നശേഷിക്കാർക്കായുള്ള സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കാൻ യു. ഡി. ഐ. ഡി. കാർഡ് സഹായിക്കുമെന്നും പറഞ്ഞു. ഗതാഗത വകുപ്പുമായി ചേർന്ന് യു. ഡി. ഐ. ഡി കാർഡ് മുഖേന, ഭിന്നശേഷിക്കാർക്ക് കൂടുതൽ യാത്രാനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
 

Tags