വികസന മുന്നേറ്റം സാധ്യമാകുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ :മന്ത്രി ഒ ആർ കേളു

or kelu

കോഴിക്കോട്  : അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെയാണ് വികസന മുന്നേറ്റം സാധ്യമാകുന്നതെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. ഉള്ളിയേരിയിൽ ആരംഭിച്ച പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ഉപജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. എസ്.സി, എസ്.ടി വിഭാഗം വിദ്യാർഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്ക് സർക്കാർ പ്രഥമ പരിഗണന നൽകുന്നുവെന്നും 1,160 വിദ്യാർഥികൾക്ക് 25 ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകി വിദേശ രാജ്യങ്ങളിൽ പഠനത്തിനയച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

tRootC1469263">

പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷന്റെ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്. ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസർ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം എ കെ മണി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി അജിത, കെ കെ ബാബു, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജു ചെറുകാവിൽ, ബിന്ദു താനിക്കൽ, പട്ടികജാതി-പട്ടിക വികസന കോർപറേഷൻ ചെയർമാൻ കെ കെ ഷാജു, പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ കെ ഷാജു, കെ.എസ്.ഡി.സി മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്‌മണ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags