ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നു :മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നു :മന്ത്രി മുഹമ്മദ് റിയാസ്
 Minister Muhammad Riyaz
 Minister Muhammad Riyaz

കോഴിക്കോട് : ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വളയം ടൗൺ സൗന്ദര്യവത്കരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച റോഡുകളൊരുക്കാൻ എല്ലാ രീതിയിലും സർക്കാർ ഇടപെടും. പശ്ചാത്തല വികസന മേഖലയിൽ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

രണ്ടര കോടി അടങ്കൽ തുക വിനിയോഗിച്ചാണ് ടൗൺ നവീകരിച്ചത്. വീതികൂടിയ റോഡ്, ഇന്റർലോക്ക്, നടപ്പാത, പാർക്കിങ് ഏരിയ, കൈവരി, വൈദ്യുത അലങ്കാരവിളക്കുകൾ, പെയിന്റിങ്, പൂന്തോട്ടം, സെൽഫി പോയിന്റ്, പുതിയ അഴുക്കുചാൽ സംവിധാനം എന്നിവ ഉൾപ്പെടുത്തിയാണ് സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായി.

വളയം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി അംബുജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ വി വിനോദ്, സ്വാഗതസംഘം കൺവീനർ കെ എൻ ദാമോദരൻ, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികളായ സി ബാലൻ, ഒ പ്രേമൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, അസി. എഞ്ചിനീയർ സി ബി നളിൻകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags