കുണ്ടായിത്തോട് അടിപ്പാത: റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammad riyas

കോഴിക്കോട് : ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുണ്ടായിത്തോട് റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനൊപ്പം കുണ്ടായിത്തോട് അടിപ്പാത സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കുകയും അടിയന്തര പ്രാധാന്യത്തോടെ റെയിൽവേ ഇടപെടുകയും വേണം. ജനങ്ങളുടെ പ്രശ്നങ്ങളും ന്യായമായ അഭിപ്രായങ്ങളും കേൾക്കാൻ റെയിൽവേ തയാറാകണം. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ ഇടപെടലുകൾ നടത്തിയതായും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. 

tRootC1469263">

കുണ്ടായിത്തോട് അടിപ്പാത സംബന്ധിച്ച് നേരത്തെ തന്നെ റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും എത്രയും പെട്ടെന്ന് പദ്ധതി യാഥാർത്ഥ്യമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും കലക്ടർ പറഞ്ഞു. അടിപ്പാതയെ ബന്ധിപ്പിക്കുന്ന റോഡിനായി പ്രപ്പോസൽ സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടും. അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധിക്ക് ഉൾപ്പെടെ ഇടയാക്കുമെന്നതിനാൽ  പൊതുജനാരോഗ്യം മുൻനിർത്തി ദുരന്തനിവാരണ നിയമപ്രകാരം റെയിൽവേക്ക് നോട്ടീസ് നൽകുമെന്നും കലക്ടർ പറഞ്ഞു.
 

Tags