ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കി: മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ അധ്യക്ഷനായി.
tRootC1469263">ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത മുഖ്യാതിഥിയായി. വിദ്യാകിരണം മിഷൻ ജില്ലാ കോഓഡിനേറ്റർ വി പ്രവീൺകുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജയപ്രകാശൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, യു പി സോമനാഥൻ, എം കെ ലിനി, പി.ടി.എ പ്രസിഡന്റ് എ സാബു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നവകേരളം കർമ പദ്ധതി, വിദ്യാകിരണം മിഷൻ പദ്ധതികൾക്ക് കീഴിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത്.
.jpg)

