സംസ്ഥാനത്ത് ആരോഗ്യ മേഖലയിലുണ്ടായത് വിസ്മയകരമായ മാറ്റം:മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് :സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ വിസ്മയകരമായ മാറ്റം സാധ്യമായെന്നും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവയവമാറ്റ ശസ്ത്രക്രിയ വരെ നടത്തുന്ന തലത്തിലേക്ക് സംസ്ഥാനം വളർന്നുവെന്നും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ കേന്ദ്രങ്ങൾ രോഗി സൗഹൃദവും ജനസൗഹൃദവുമാക്കി മികച്ച സേവനം ഉറപ്പാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
tRootC1469263">ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം അനുവദിച്ചത്. ചടങ്ങിൽ എം കെ മുനീർ എം.എൽ.എ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ബേബി പ്രീത് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ കാരാട്ട് റസാഖ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ പ്രേമരാജൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ മിനിജ, ബ്ലോക്ക് അംഗം സുനിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പി ഷേർളി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ടി ആബിദ, ഡോ. അജ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
.jpg)


