തദ്ദേശ തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
Nov 18, 2025, 19:00 IST
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ ആയുധ ലൈസന്‍സ് ഉടമകള്‍ ആയുധങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
tRootC1469263">ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സുകളില്‍ ഉള്‍പ്പെട്ടവ, ബാങ്കുകളിലെ സുരക്ഷാ ഗാര്‍ഡുമാര്‍/റീട്ടെയിനറായി ജോലി ചെയ്യുന്നവര്‍, പ്രത്യേക അപേക്ഷ പ്രകാരം ഇളവ് അനുവദിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം. തുടര്‍നടപടികള്‍ക്കായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവിമാരെ ഉള്‍പ്പെടുത്തി സ്‌ക്രീനിങ് കമ്മിറ്റിയും രൂപവത്കരിച്ചു.
.jpg)

