ലാബ് അസിസ്റ്റന്റ് നിയമനം
Jan 9, 2026, 20:05 IST
കോഴിക്കോട് : കുന്ദമംഗലം മലബാർ റീജ്യണൽ കോഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ (മിൽമ) ലാബ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇൻഡസ്ട്രിയൽ മൈക്രോബയോളജി അല്ലെങ്കിൽ
അഗ്രിക്കൾച്ചർ/വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡെയറി സയൻസിൽ ഡിപ്ലോമ, ഡെയറി/ഫുഡ് പ്രോസസ്സിങ് ഇൻഡസ്ട്രി/ഏതെങ്കിലും അക്രഡിറ്റഡ് ലാബിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18-35. ശമ്പളം: 24,600 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2370179.
.jpg)


