കോഴിക്കോട് ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Jan 3, 2026, 19:38 IST
കോഴിക്കോട് : കോഴിക്കോട് ഗവ. ഐടിഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ (എസ്.സി) നിയമനത്തിനുള്ള അഭിമുഖം 2026 ജനുവരി അഞ്ചിന് പകൽ 11ന് നടക്കും. യോഗ്യത: സിവിൽ എഞ്ചിനീയറിങിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ഗവ. ഐടിഐയിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2377016.
tRootC1469263">.jpg)


