കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 1021 പേർ

Rain warning changed in the state, heavy rain in 12 districts; Orange alert

കോഴിക്കോട്  : കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച 30 ദുരിതാശ്വാസ ക്യാമ്പുകളിൽ 1021 പേർ കഴിയുന്നു. ആകെ 367 കുടുംബങ്ങളിലെ 394 പുരുഷന്മാരും 447 സ്ത്രീകളും 180 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.

കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 21 ക്യാമ്പുകളിലായി 265 കുടുംബങ്ങളിലെ 762 പേരാണ് കഴിയുന്നത്. ഇതിൽ 303 പുരുഷന്മാരും 343 സ്ത്രീകളും 116 കുട്ടികളും ഉൾപ്പെടുന്നു.

താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 57 കുടുംബങ്ങളിലെ 164 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളിലെ 77 പേരും, കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 18 പേരും കഴിയുന്നു.

Tags