കോഴിക്കോട് ജില്ലയില്‍ 52 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Local body election draft voter list: 19,81,739 voters in Kannur
Local body election draft voter list: 19,81,739 voters in Kannur

കോഴിക്കോട് : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 52 പേര്‍ ഇന്നലെ (തിങ്കള്‍) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ രണ്ട് പുരുഷന്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറു പേരും പയ്യോളി മുനിസിപ്പാലിറ്റിയില്‍ ഒരു പുരുഷനുമാണ് പത്രിക സമര്‍പ്പിച്ചത്. തൂണേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു പത്രികയാണ് ഇന്നലെ ലഭിച്ചത്. 

tRootC1469263">

ഗ്രാമപഞ്ചായത്തുകളില്‍ വളയം- 3, മരുതോങ്കര- 2, വില്യാപ്പള്ളി-1, മണിയൂര്‍-5, കീഴരിയൂര്‍-8, മേപ്പയൂര്‍-3, ചെറുവണ്ണൂര്‍-1, കൂത്താളി-1, ഉള്ള്യേരി-2, അരിക്കുളം-6, ചെങ്ങോട്ടുകാവ്-1, കക്കോടി-1, കാക്കൂര്‍-7, തലക്കുളത്തൂര്‍-2, ചാത്തമംഗലം-1 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം.

Tags