തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം : കോഴിക്കോട് ജില്ല കളക്ടർ

KOZHIKODECollector 
KOZHIKODECollector 

കോഴിക്കോട് : ഡിസംബർ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ജില്ല കളക്ടർ വിശദ്ദീകരിച്ചു. വാർത്ത സമ്മേളനത്തിൽ ഡിസിപി അരുൺ കെ പവിത്രൻ, അഡീഷണൽ എസ് പി (റൂറൽ)എ പി ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. 

tRootC1469263">


ജില്ലയിൽ ആകെ 26,82,682 വോട്ടർമാർ
പുരുഷൻമാർ 12,66,375
സ്ത്രീകൾ 14,16,275
ട്രാൻസ്‌ജെൻഡർ 32
ആകെ 26,82,682

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും
ഡിസംബർ 11-ന് രാവിലെ 6.00 മണിക്ക് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ 07.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് രാവിലെ 8 മണി മുതൽ ആരംഭിക്കും.  

3097 ബൂത്തുകൾ
കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാർഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 183 വാർഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാർഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 273 വാർഡുകളിലേക്കും കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിലേക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നടക്കുന്നത്.

3097 പോളിംഗ് സ്റ്റേഷനുകൾ
ഗ്രാമപഞ്ചായത്ത് -2411 പോളിംഗ് സ്റ്റേഷനുകൾ
മുനിസിപ്പാലിറ്റി - 290 പോളിംഗ് സ്റ്റേഷനുകൾ
കോർപ്പറേഷൻ - 396 പോളിംഗ് സ്റ്റേഷനുകൾ

731 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകൾ
സിറ്റി പരിധിയിൽ - 117
റൂറൽ പരിധിയിൽ - 614
ആകെ - 731 ബൂത്തുകൾ


166 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്
സിറ്റി പരിധിയിൽ - 29 
റൂറൽ പരിധിയിൽ- 137
ആകെ - 166 ബൂത്തുകൾ
 

Tags