കോഴിക്കോട് ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റൽ ബാലറ്റുകൾ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ ടേബിളിൽ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിൽ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളാണ് കോർപറേഷനിലെ വോട്ടെണ്ണൽ കേന്ദ്രം.
tRootC1469263">ബ്ലോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ:
വടകര ബ്ലോക്ക് -മടപ്പള്ളി ഗവ. കോളേജ്, തൂണേരി -പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ, കുന്നുമ്മൽ -വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, തോടന്നൂർ -വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ, മേലടി -പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, പേരാമ്പ്ര -പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ, ബാലുശ്ശേരി -ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, പന്തലായനി -കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ചേളന്നൂർ -വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ്, കൊടുവള്ളി -കൊടുവള്ളി കെഎംഒ ഹയർസെക്കൻഡറി സ്‌കൂൾ, കുന്ദമംഗലം -കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് -സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ.
നഗരസഭകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ:
കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, വടകര -വടകര നഗരസഭ ടൗൺഹാൾ, പയ്യോളി -പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, രാമനാട്ടുകര -ഫാറൂഖ് കോളേജ് യൂസഫ് അൽ സാഗർ ഓഡിറ്റോറിയം, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മുക്കം -നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഫറോക്ക് -ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആൻഡ് ട്രെയിനിങ് കോളേജ്.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഫലം മാധ്യമ പ്രവർത്തകർക്ക് തത്സമയം ലഭ്യമാക്കുന്നതിനുള്ള മീഡിയാ സെന്റർ നാളെ (ഡിസംബർ 13) രാവിലെ 8 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും.
.jpg)


