താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് പറഞ്ഞ ഡിഇഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു

shahabas student death
shahabas student death

പഞ്ചായത്തി രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാനും പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്

കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് പറഞ്ഞ ഡിഇഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് ട്യൂഷൻ സെൻ്ററിൽ വെച്ച്  കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഡിഇഒ യുടെ നിർദ്ദേശം. പഞ്ചായത്തി രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാനും പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിർബന്ധിത രജിസ്ട്രേഷനും അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കത്തയച്ചത്. നിയമത്തിലെ സെക്ഷൻ 266 പ്രകാരം, പഞ്ചായത്തിന്റെ മുൻകൂർ രജിസ്ട്രേഷനും അനുമതിയും ഇല്ലാതെ ഒരു ട്യൂട്ടോറിയൽ സെന്ററും പ്രവർത്തിക്കാൻ പാടുളളതല്ല. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടലും പിഴയും ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സെക്ഷൻ 267 പഞ്ചായത്തിന് അധികാരം നൽകുന്നുവെന്നും കത്തിൽ പറയുന്നു.

Tags

News Hub