കാലിക്കറ്റ് സർവ്വകലാശാലാ ഹോസ്റ്റലിന് പുറത്തുള്ളവർ പ്രവേശിച്ചാലുടൻ നടപടി
Mar 16, 2025, 14:03 IST


ഹോസ്റ്റലില്‍ പുറത്തുനിന്നുള്ളവര്‍ വന്നുപോകുന്നുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി
കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലാ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പുറമെയുഴള്ളവർ ഹോസ്റ്റലിൽ പ്രവേശിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ഹോസ്റ്റലില്‍ പുറത്തുനിന്നുള്ളവര്‍ വന്നുപോകുന്നുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. ഹോസ്റ്റലില്‍ അന്തേവാസികള്‍ അല്ലാത്തവരെ കണ്ടാല്‍ ഉടന്‍ നടപടിയെന്നറിയിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പുറത്തുള്ളവരെ ഹോസ്റ്റൽ പരിസരത്ത് കാണുകയാണെങ്കിൽ വിവരം സെക്യൂരിറ്റി ഓഫീസറെ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹോസ്റ്റല്‍ റൂമുകളിലോ പരിസരത്തോ ലഹരി ഉപയോഗം കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ഹോസ്റ്റല്‍ വാര്‍ഡന്റെ സര്‍ക്കുലറിലുണ്ട്.