കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ജൂലൈ 5 ന് കോഴിക്കോട്ട്‌

Kerala Gramin Bank Deposit Collectors Union State Conference to be held in Kozhikode on July 5

കോഴിക്കോട്: കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയന്റെ 10-ാമത് വാർഷിക സംസ്ഥാന സമ്മേളനം ജൂലൈ 5 ഞായറാഴ്ച കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി. ജനാർദ്ദനൻ നീലേശ്വരം പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും പ്രതിനിധി സമ്മേളനത്തിലും മുൻ ഇ.പി.എഫ് കമ്മീഷണർ സി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. 

സമ്മേളനത്തോടനുബന്ധിച്ച് 40 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്കുള്ള പുരസ്കാര സമർപ്പണവും, പുതിയ വെൽഫെയർ ഫണ്ട് സഹായ വിതരണവും, വാർഷിക ജനറൽ ബോഡിയും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടക്കും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും യൂണിയന്റെ സ്ഥാപക നേതാക്കളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം പ്രതിനിധികൾ സംബന്ധിക്കുമെന്ന് ചെയർമാൻ വി. ജനാർദ്ദനൻ നീലേശ്വരം, കൺവീനർ മുരളീധരൻ കോഴിക്കോട് എന്നിവർ അറിയിച്ചു.

Tags