കാപ്പാട് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കും : മന്ത്രി പി.സി വിഷ്ണുനാഥ്
കോഴിക്കോട് : ചരിത്ര പ്രാധാന്യമുള്ള കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ബീച്ചിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. സൗകര്യങ്ങൾ വർധിപ്പിക്കാൻ അഡ്വ. പ്രവീൺ കുമാർ എം.എൽ.എ സമർപ്പിച്ച പ്ലാൻ വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാനും അനുമതി ലഭിച്ച പ്രവൃത്തി ഉടൻ ആരംഭിക്കാനും നടപടിയുണ്ടാകും. ഏഴുമണിക്ക് ശേഷമുള്ള പ്രവേശനവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിശോധിക്കും. അധികമായി നടപ്പാക്കേണ്ട വികസന പ്രവൃത്തികൾ കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് കാമ്പുറം, വരക്കൽ ബീച്ചുകളും കൊയിലാണ്ടി താലൂക്കിലെ അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രവും മന്ത്രി സന്ദർശിച്ചു.
.jpg)

