തൊഴിലന്വേഷകരേ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ

kannur job fair

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 29ന് രാവിലെ 10.30 മുതൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

ഓപറേഷൻ മാനേജർ, ഡെസ്‌ക്‌ടോപ്പ് സപ്പോർട്ട് എഞ്ചിനീയർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റർ എക്സ്പേർട്ട്, ക്വാളിറ്റി ഓഡിറ്റർ, ടീം മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക.

നിശ്ചിത യോഗ്യതയുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പേര് രജിസ്റ്റർ ചെയ്ത് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പുമായെത്തി പങ്കെടുക്കാം. വിവരങ്ങൾ calicutemployabilitycentre ഫേസ്ബുക്ക് പേജിൽ ലഭിക്കും.
ഫോൺ: 0495 2370176, 2370178.

Tags